അടിസ്ഥാന മനുഷ്യാവകാശങ്ങളെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് ക്രിമിനൽ കുറ്റമാക്കുന്ന ഒരു നിയമം ചെക്ക് റിപ്പബ്ലിക് നടപ്പിലാക്കി. അവയെ നാസി പ്രസ്ഥാനങ്ങളുടെ അതേ നിയമ വ്യവസ്ഥകളുടെ കീഴിൽ കൊണ്ടുവരുന്നതാണ് നിയമം.
പ്രസിഡന്റ് പീറ്റർ പവൽ ഒപ്പുവച്ച ഈ ഭേദഗതിയിൽ, അടിസ്ഥാന സ്വാതന്ത്ര്യങ്ങളെ അടിച്ചമർത്തുന്നതിനോ വംശം, മതം, ദേശീയത അല്ലെങ്കിൽ സാമൂഹിക വർഗ്ഗം എന്നിവയെ അടിസ്ഥാനമാക്കി വിദ്വേഷം ജനിപ്പിക്കുന്നതിനോ ശ്രമിക്കുന്നവർക്ക് എതിരെയാണ്. അങ്ങനെ വാദിക്കുന്ന നാസി, കമ്മ്യൂണിസ്റ്റ് അല്ലെങ്കിൽ മറ്റ് തീവ്രവാദ പ്രസ്ഥാനങ്ങൾ സ്ഥാപിക്കുകയോ അംഗീകരിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്ന വ്യക്തികൾക്ക് പോലും ഒന്ന് മുതൽ അഞ്ച് വർഷം വരെ തടവ് ശിക്ഷകൾ ലഭിക്കും.
തീവ്രവാദ പ്രചാരണത്തിന്റെയും ചിഹ്നങ്ങളുടെയും പ്രചാരണം, വ്യാപനം എന്നിവ സംബന്ധിച്ച നിയന്ത്രണ വ്യവസ്ഥകളും നിയമനിർമ്മാണത്തിൽ ഉൾപ്പെടുന്നു.രാജ്യത്തിന്റെ കമ്മ്യൂണിസ്റ്റ് പാരമ്പര്യത്തെക്കുറിച്ചുള്ള വർഷങ്ങളുടെ ചർച്ചകൾക്ക് ശേഷമാണ് ഈ നിയമ നിർമാണ നീക്കം ഉണ്ടായത്.. 1948-ൽ പാർട്ടി അധികാരം ഏറ്റെടുത്തതുമുതൽ 1989-ൽ വെൽവെറ്റ് വിപ്ലവം ഭരണകൂടത്തിന് അന്ത്യം കുറിക്കുന്നതുവരെ ചെക്കോസ്ലോവാക്യ 41 വർഷം കമ്മ്യൂണിസ്റ്റ് ഭരണത്തിൻ കീഴിലായിരുന്നു.
കമ്മ്യൂണിസ്റ്റ് സമഗ്രാധിപത്യവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്ക് നാസിസവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്ക് തുല്യമായ നിയമപരമായ പ്രാധാന്യം അർഹിക്കുന്നുവെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി സ്റ്റഡി ഓഫ് ടോട്ടലിറ്റേറിയൻ റെജിമുമായി ബന്ധപ്പെട്ട ചരിത്രകാരന്മാരും ഭേദഗതിയുടെ വക്താക്കളും വാദിച്ചതോടെയാണ് നിയമം നടപ്പിലാക്കിയത്.
Czech Republic puts a check on sectarianism. If you say communism, sectarianism or excessive nationalism, you will be in jail. Human rights will now be the law.






















